KeralaNews

വിദേശ വനിതാ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഗുരുവായൂർ: മമ്മിയൂരില്‍ വിദേശ വനിതയെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂരിൽ മലയാളിയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്ന റുമാനിയൻ സ്വദേശിയായ റോബര്‍ട്ടിന (40) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഇവര്‍ ഫ്‌ളാറ്റില്‍നിന്ന് ചാടിയതെന്ന് കരുതുന്നു.

ഇവരുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിദേശ വനിതയുടെ ഭര്‍ത്താവ് ഗുരുവായൂര്‍ സ്വദേശി ഹരിഹരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ഗുരുവായൂർ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അഞ്ചുമാസം മുമ്പാണ് വിദേശ വനിതയും ഗുരുവായൂര്‍ സ്വദേശിയും തമ്മിലുള്ള വിവാഹം നടന്നത്. ഇയാളുമായിയുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button