ലേ: ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ ഇന്ത്യ നടത്തുന്ന കനാല്‍ നിര്‍മാണം ചൈന തടഞ്ഞു. ഒരു അരുവിയില്‍ നിന്നും സമീപ ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള കനാല്‍ നിര്‍മാണം ആണ് ചൈന തടഞ്ഞത്.ലേയില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിർമ്മിക്കുന്ന കനാലാണ് ഇത്.ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥലത്തെ നിര്‍മാണത്തിനിടെ 55 ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പക്ഷെ സമീപത്തുണ്ടായിരുന്ന 70 ഇന്ത്യന്‍ സൈനികര്‍ ഇത് ചെറുക്കുകയും ചൈനീസ് സൈന്യത്തിന്റെ കടന്ന് കയറ്റം തടയുകയും ചെയ്തു.നിര്‍മാണം ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ കൂട്ടി അറിയിക്കണമെന്നുമായിരുന്നു ചൈനീസ് സൈനികരുടെ ആവശ്യം.എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ ഇത് പതിവാണെന്നും ഇരു രാജ്യങ്ങളും ഇങ്ങനെ പ്രതികരിക്കാറുണ്ടെന്നും പ്രശ്നം പരിഹരിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തതിന് ശേഷം വളരെ ശക്തമായ നിലപാടാണ് ചൈനയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത്. അതിര്‍ത്തി പ്രദേശത്തു കൂടി 72 ഓളം റോഡുകളാണ് അടുത്തിടെ നിര്‍മിച്ചത്. റോഡുകള്‍ക്ക് പുറമെ എയര്‍ഫീല്‍ഡുകളും ഇന്ത്യ ഇവിടെ വികസിപ്പിച്ചിട്ടുണ്ട്.
Post Your Comments