മലപ്പുറം: മലപ്പുറം ജില്ലാ ഫസ്റ്റ് ക്‌ളാസ് കോടതിയില്‍ ഇന്നലെയുണ്ടായ സ്്‌ഫോടനം നടത്തിയവര്‍ കേരളത്തില്‍ മറ്റൊരിടത്ത് കൂടി സ്ഫാടനം നടത്താന്‍ ലക്ഷ്യമിട്ടെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം.അജിത് കുമാര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെട്ടിയിലുണ്ടായിരുന്ന പെന്‍ഡ്രൈവില്‍ മുന്പ് നടന്ന സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങളും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഐ.ജി.
അന്വേഷണം തുടരുകയാണ്. സംസ്ഥാന പൊലീസും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കൂട്ടായാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിന് ശേഷമേ പറയാനാവൂ എന്നും അജിത് കുമാര്‍ പറഞ്ഞു.
Post Your Comments