ബെംഗളൂരു : സോളാര്‍ കേസില്‍ ബെംഗളുരുവിലെ കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കി. വിധി പുറപ്പെടുവിച്ച ബെംംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കേസിലെ വാദിയായ എം കെ കുരുവിളക്കു 1. 60 കോടി രൂപ നല്‍കണമെന്ന കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയുള്ളതാണ് കോടതി വിധിയെന്നും മറ്റു പ്രതികളെ തനിക്കു അറിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍, വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്‍കാനാണ് കഴിഞ്ഞയാഴ്ച ബാംഗ്ലൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടത്. കേസിലെ അഞ്ചാം പ്രതിയാണ് ഉമ്മന്‍ചാണ്ടി. സ്‌കോസ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. ഈ കമ്പനിയാണ് കുരുവിളയില്‍നിന്ന് പണം കൈപ്പറ്റിയത്. കമ്പനി എംഡി ബിനു നായര്‍, ആന്‍ഡ്രൂസ്, ദില്‍ജിത് എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍. 2015 മാര്‍ച്ച് 23ന് ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.
Post Your Comments