ന്യൂഡല്‍ഹി: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു.പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി പോലീസിലെ അഴിമതി വിരുദ്ധ സേനാ തലവന്‍ എം.കെ.മീണ വ്യക്തമാക്കി.
ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെത്തിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് അകത്തുകടക്കാന്‍ ബലപ്രയോഗം നടത്തിയതിനെ തുടര്‍ന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.ശക്തിപ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു.
ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയും ആശുപത്രിയിലെത്തിയിരുന്നെങ്കിലും അകത്തു കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചിരുന്നില്ല. രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണ് ഇവരെ അകത്തുകടക്കാന്‍ അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments