NewsIndiaInternational

കത്തോലിക്കാ സഭയിലെ വനിതാ പൗരോഹിത്യത്തെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സ്റ്റോക്ക്ഹോം: കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യത്തിനുള്ള സാധ്യത തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ.ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്‍റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു വ്യത്യാസവും വരുത്തില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.കത്തോലിക്കാ വിശ്വാസം അനുസരിച്ച്‌ വനിതാ പൗരോഹിത്യവുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകള്‍ മാര്‍പാപ്പയുടെ അപ്രമാദിത്വത്തില്‍ അധിഷ്ഠിതമാണ്.

വനിതാ പൗരോഹിത്യത്തിന് ഒരു സാധ്യതയും കത്തോലിക്കാ സഭയില്‍ ഇല്ലേ എന്ന ചോദ്യത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കല്‍പ്പനയില്‍ അങ്ങനെയൊന്നില്ല എന്നായിരുന്നു മാര്‍പാപ്പയുടെ മറുപടി.ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയപ്പോഴാണ് ഫ്രാൻസിസ് മാര്‍പാപ്പ ഇത്തരമൊരു പ്രഖ്യാപനം വീണ്ടും ആവർത്തിച്ചത്.

സ്വീഡനില്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയ സ്വീഡിഷ് സംഘത്തിലെ ലൂഥറന്‍ സഭയുടെ പ്രതിനിധി വനിതയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, വരും കാലങ്ങളിൽ കത്തോലിക്കാ സഭയിലും വനിതാ പൗരോഹിത്യം അനുവദിക്കാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button