ഇസ്ലാമാബാദ്: തളരാത്ത മനസ്സുമായി യുവതി റാംപിലൂടെ നടന്നു. 14 വര്‍ഷം മുന്‍പ് നഗ്നയാക്കി തെരുവിലൂടെ നടക്കാനും കൂട്ട ബലാത്സംഘത്തിന് ഇരയാകാനും വിധിക്കപ്പെട്ട മുഖ്താര്‍ ഇന്ന് മോഡലുകള്‍ക്കൊപ്പം റാംപില്‍ നടന്നു. ഗ്രാമകോടതിയുടെ ക്രൂരമായ തീരുമാനത്തിന് മോഡലിംഗിന്റെ റാമ്പിലൂടെ മറുപടി പറയുകയായിരുന്നു മുഖ്താര്‍ മായി എന്ന പാക് വനിത.
തന്നെപ്പോലെ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയായ പാക് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറുകയാണ് മുഖ്താര്‍ മായി. പാകിസ്ഥാനിലെ ഫാഷന്‍ രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ഫാഷന്‍ ഫെസ്റ്റിലാണ് മുഖ്താറിന്റെ ധീരതയ്ക്കുള്ള ആദരമായി റാംപ് വാക്ക് നടത്തിയത്. 2002 ലായിരുന്നു മുഖ്താറിന് അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്.
അയല്‍വാസിയേയും കുടുംബത്തേയും സഹോദരന് അപമാനിച്ചതിന് മുഖ്താറിനെ ശിക്ഷിക്കാന്‍ ഗ്രാമകോടതി വിധിക്കുകയായിരുന്നു. നഗ്നയാക്കി തെരുവിലൂടെ നടത്തിക്കാനും കൂട്ടബലാത്സംഗം ചെയ്യാനുമായിരുന്നു ഗ്രാമകോടതി വിധിച്ചത്. എന്നാല്‍, മുഖ്താര്‍ ആത്മഹത്യ ചെയ്തില്ല, തളരാതെ നിന്നു. സുപ്രീംകോടതി വരെ പോയി തന്നെ ക്രൂരമായി പീഡിപ്പിച്ചവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ച് കൊടുക്കുകയായിരുന്നു.
പിന്നീട് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വക്കീലായി അവര്‍ മാറി. സാമൂഹ്യ പ്രവര്‍ത്തനങ്ങളും പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളുമൊക്കെയായി തന്റെ ജീവിതം. ഈ സേവനങ്ങള്‍ക്കുള്ള ഫാഷന്‍ ലോകത്തിന്റെ ആദരവായിരുന്നു പ്രത്യേക റാംപ് വാക്ക്. എന്റെ ഒരു ചുവട് ഒരു സ്ത്രീയെ എങ്കിലും സഹായിക്കുമെങ്കില്‍ ഞാന്‍ സന്തുഷ്ടയാണെന്ന് മുഖ്താര്‍ പറഞ്ഞു.
Post Your Comments