തിരുവനന്തപുരം: ഒരു സ്ത്രീയെ ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ഇടപെടുന്നു. വാര്‍ത്ത പരന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടു.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതിപ്പെട്ട യുവതിക്ക് നേരിടേണ്ടി വന്ന ദുരന്തത്തെയാണ് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടിയത്. പരാതിയുമായി പോലീസിന്റെ അരികിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി തന്നോട് പറഞ്ഞെന്ന് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മീഡിയാ സെല്ലില്‍ നിന്ന് തന്നെ ബന്ധപ്പെട്ടതായും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞതായും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. യുവതിയോട് കാര്യങ്ങള്‍ ചോദിച്ചറിയുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. സ്ത്രീക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു.
Post Your Comments