Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നിനക്ക് മരിക്കേണ്ടേ കലക്ടര്‍ പെണ്ണേ’ കളക്ടറെ ‘മര്യാദ’ പഠിപ്പിക്കാനായി ദീന്‍ സ്‌നേഹിയായ ഒരു യുവാവ്

മലപ്പുറം: തലയിൽ തട്ടമിടാത്തതിന്റെ പേരിൽ നടി അന്‍സിബ ഹസനെപ്പോലുള്ളവര്‍ തീവ്രമതവാദികളുടെ അധിക്ഷേപത്തിന് പലകുറി ഇരയായിട്ടുണ്ട്. ബംഗ്ളാദേശിൽ നിന്നുള്ളവർ വരെ ഐ ഹീറ്റ് യു എന്ന് പറഞ്ഞു കമെന്റ് ഇട്ടതു ട്രോളന്മാർ ഏറ്റെടുത്തിരുന്നു. തട്ടമിടാത്ത അന്സിബയോടു നിനക്ക് സ്വർഗത്തിൽ പോകേണ്ട പെണ്ണെ എന്നും നിനക്ക് മരിക്കേണ്ടേ എന്നും ചോദിച്ചു സ്ഥിരമായി മതവാദികൾ രംഗത്തെത്തിയിരുന്നു.തട്ടമിടാത്ത നടന്‍ ആസിഫ് അലിയുടെ ഭാര്യയും സമാനമായ രീതിയില്‍ സൈബര്‍ അക്രമണത്തിന് ഇരയായിട്ടുണ്ട്.നാട്ടിലെ എല്ലാ മുസ്ലീം സ്ത്രീകളെയും ‘നേര്‍വഴിക്ക്’ നടത്താനും ഔറത്ത് മറപ്പിക്കാനുമൊക്കെ ജാഗരൂകരായി ചിലർ രംഗത്തെത്തിയിട്ട് അധിക കാലമായില്ല.

ഇപ്പോള്‍ മലപ്പുറം കലക്ടറായി ചുമതല വഹിക്കുന്ന എ. ഷൈനമോളെയാണ് ഇത്തരത്തില്‍ ഔറത്ത് മറയ്ക്കാൻ ഉപദേശിച്ച് ഒരു യുവാവ് രംഗത്തെത്തിയത്.വകുപ്പുതല നടപടികള്‍ വിശദീകരിച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇര്‍ഷാദ് ഹമീദ് എന്ന യുവാവ് തട്ടിമിടാന്‍ ഉപദേശിച്ച് കമന്റിട്ടത്.സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുതിന്റെ ഭാഗമായി ജില്ലാഭരണവും ജില്ലാതല ഉദ്യോഗസ്ഥരും ഇനി ജനങ്ങള്‍ക്കരികെയെത്തും. വകുപ്പുതല ഉദ്യോഗസ്ഥന്മാരുമായി കൂടിയിരുന്ന് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹരിക്കാനാണ് ജനങ്ങള്‍ക്കരികിലെത്തുന്നത്’ എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് യുവാവിന്റെ ഉപദേശം.

‘തലയില്‍ തട്ടമിട്ടാല്‍ പത്രാസ് നഷ്ടപ്പെടും എന്ന സങ്കല്‍പം തെറ്റാണ് – മുസ്ലിമായി ആനുകൂല്യങ്ങള്‍ സ്വീകരിക്കുകയും അമുസ്ലീം വേഷം ധരിച്ച് നിലകൊള്ളുകയും ചെയ്യുന്നത് ശരിയായ നേതൃഗുണമാണെന്ന് തോന്നുന്നില്ല’ എന്നായിരുന്നു കമന്റ്.kaal

shortlink

Related Articles

Post Your Comments

Related Articles


Back to top button