ന്യൂഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്ത ക്രൂയിസര്‍ ബൈക്ക് ഹയാബുസയുടെ വില്‍പ്പനയാരംഭിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ്ഹയാബുസ ബൈക്കുകള്‍ സുസുക്കി നിര്‍മിക്കാന്‍ ആരംഭിച്ചത്. ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങൾ ഗുറഗോണിലെ കമ്പനിയിൽ വെച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.
13,57,135 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം പ്രൈസ്. മണിക്കൂറില്‍ 299 കിലോമീറ്ററാണ് ഹയാബുസയുടെ വേഗത. നാല് സിലിണ്ടറുള്ള 1340 സിസി എഞ്ചിനും 194 ബി എച്ച് പി കരുത്തും 154 എൻ എം ടോർക്കും ആറ് സ്പീഡ് ഗിയർ ബോക്സും ഇതിന്റെ മറ്റൊരു സവിശേഷതയാണ്.
Post Your Comments