കണ്ണു നോക്കിയാല്‍ കള്ളത്തരം മനസിലാക്കാൻ സാധിക്കുമെന്ന് പഴമക്കാര്‍ പറയും. കണ്ണ് നോക്കി നമ്മുടെ പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും. അതുപോലെ കണ്ണിന്റെ നിറം നോക്കി സ്വഭാവമറിയാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോരുത്തരുടേയും കണ്ണിന് ഓരോ നിറമായിരിക്കും. ചിലര്‍ക്ക് പൂച്ചക്കണ്ണായിരിക്കും മറ്റു ചിലര്‍ക്ക് ഉണ്ടക്കണ്ണായിരിക്കും.
കറുത്ത നിറമുള്ള കണ്ണുകളുള്ളവര്‍ കര്‍ക്കശ സ്വഭാവക്കാരായിരിക്കും എന്നാണ് പറയുന്നത്. കൂടാതെ ഇവര്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരുമായിരിക്കും. സ്നേഹബന്ധത്തില്‍ പെട്ടെന്ന് വീണു പോകുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍.നമ്മളിൽ കൂടുതൽ പേർക്കും ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ ആയിരിക്കും. ആത്മവിശ്വാസം ഇവരുടെ കണ്ണുകളില്‍ തെളിഞ്ഞു കാണാം. കൂടാതെ ഇവര്‍ ഭയങ്കര സിമ്പിൾ ആയിരിക്കും. എന്തും ധൈര്യപൂര്‍വ്വം നേരിടാം എന്നൊരു ചിന്ത ഇവരുടെ കൂടപ്പിറപ്പായിരിക്കും.
എന്നാൽ പൂച്ചക്കണ്ണുള്ളവരുടെ കണ്ണിന്റെ നിറം പച്ചയും ബ്രൗണും ഇടകലര്‍ന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ എന്തു സംഭവിച്ചാലും നാലു കാലിലേ വീഴൂ. പിന്നെ ആളുകളോടിടപെടാനും നല്ല മിടുക്കുള്ളവരായിരിക്കും. ഗ്രേനിറത്തില് കൃഷ്ണമണിയുള്ളവര്‍ മേധാവിത്വം കാട്ടുന്നവരാണ്. ഞാനാണ് വലുത് എന്ന ഒരു ചിന്ത അവരില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. പക്ഷേ ഇവര്‍ എല്ലാ കാര്യങ്ങളേയും പ്രൊഫഷണല്‍ ആയിട്ടായിരിക്കും കാണുക. പ്രേമം ആണെങ്കിലും ജീവിതം ആണെങ്കിലും അതിന്റേതായ ഗൗരവം നല്‍കും. പക്ഷെ പച്ച നിറമുള്ള കണ്ണുകളുള്ളവര്‍ അല്പം അഹങ്കാരികളായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. കൂടാതെ നിര്‍ബന്ധബുദ്ധി അല്പം കൂടുതലായിരിക്കും. പക്ഷേ മറ്റുള്ളവരെ തങ്ങളിലേക്കാകര്‍ഷിക്കാനുള്ള മിടുക്ക് അവരിൽ കാണും. നീലക്കണ്ണുള്ളവര്‍ സമാധാന പ്രിയരായിരിക്കും. ബന്ധങ്ങള്‍ക്ക് വില നല്‍കുന്നവരും ബന്ധങ്ങള്‍ നീട്ടിക്കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നവരുമായിരിക്കും ഇത്തരക്കാര്‍.
Post Your Comments