ചൈനീസ് ഉത്പന്നങ്ങൾക്ക് വലിയ തിരിച്ചടി നേരിടാൻ ഒരുങ്ങുകയാണ്. വിലകുറവ് എന്ന ഒരു കാരണം കൊണ്ടാണ് ചൈനീസ് ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് ആകർഷിച്ചിരുന്നത്. ഗുണമേന്മ ഇല്ലെങ്കിലും ഉല്പന്നം അധികനാള്‍ നിലനില്‍ക്കില്ലെങ്കില്‍ പോലും വിലകുറവെന്ന ഒരൊറ്റക്കാര്യം കൊണ്ടു മാത്രം ‘ചൈനീസ്’ കടകളില്‍ ജനം ഇടിച്ചുകയറുന്നതും പതിവാണ്. പക്ഷേ ഇനിയിപ്പോള്‍ ‘വിലക്കുറവ്’ എന്ന ചൈനീസ് പ്രയോഗം പിന്‍വലിക്കേണ്ട അവസ്ഥയാണ്.
കാരണം ഉല്പാദനച്ചെലവും തൊഴിലാളികള്‍ക്കു നല്‍കേണ്ട വേതനവും ഏറിയതിനാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കെല്ലാം വിവിധ കമ്പനികൾ വില കൂട്ടാനൊരുങ്ങുകയാണെന്നാണു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായി കഴിഞ്ഞ സെപ്റ്റംബറില്‍ പല കമ്പനികള്‍ക്കും തങ്ങളുടെ ഉല്പന്നങ്ങളുടെ വില കൂട്ടേണ്ടി വന്നതായ വാര്‍ത്ത ഒരു ദേശീയ മാഗസീൻ പുറത്തുവിട്ടത്. ഇതുമൂലം ചൈനീസ് ഉല്പന്നങ്ങള്ക്ക് ഏറെ ആരാധകരുള്ള കേരളത്തിലും ഇതിന്റെ ആഘാതമുണ്ടാകാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ ചൈനയുടെ സ്ഥാനം ഏറ്റവും വലിയ വ്യാപാരപങ്കാളികളില്‍ മുന്‍നിരയിലാണ്. 2.28 ട്രില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലേക്കു നടന്നത്. വിലയും ഗുണനിലവാരവും കുറഞ്ഞ ചൈനീസ് ഉല്പന്നങ്ങള് വിറ്റഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പ്രധാന കണ്ണിയാണ്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം ഇറക്കുമതി ചെയ്യുന്നവയില്‍ വീട്ടാവശ്യത്തിനുള്ള പ്ലാസ്റ്റിക്-സ്റ്റീല്‍ ഉല്പന്നങ്ങളും കളിപ്പാട്ടങ്ങളും പോലുള്ള ചെറുകിട ഇനങ്ങള്‍ ഏറ്റവുമധികം എത്തുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. കൂടാതെ ഇലക്ട്രോണിക് ഉല്പന്നങ്ങളും എത്തുന്നുണ്ട്. 2015ല്‍ ഇന്ത്യയിലേക്കുണ്ടായ ആകെ ഇറക്കുമതിയില്‍ 26.3 ശതമാനവും ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഉല്പന്നങ്ങളായിരുന്നു. അന്നു നടന്നത് 600 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ്. ഇവിടെയാണ്
മഹാരാഷ്ട്ര, പ്രത്യേകിച്ച് മുംബൈ, കഴിഞ്ഞാല്‍ കേരളത്തിലാണ് ചൈനീസ് ഇലക്ട്രോണിക് ഉല്പന്നങ്ങള് ഏറ്റവുമധികം വില്‍ക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ ചൈനയില്‍ ഉല്പന്നങ്ങളുടെ വില കൂട്ടിയാല്‍ അത് കേരളവിപണിയെയും ബാധിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറയുന്നത്. എന്നാൽ ചൈനീസ് ഉല്പന്നങ്ങള് മാത്രമായി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലില്ല. അതിനാല്‍ വിലക്കയറ്റം സംസ്ഥാനത്തെ വ്യാപാരികളെ കാര്യമായി ബാധിക്കാനിടയില്ല. പക്ഷേ ഡിസ്കൗണ്ട് സെയില്‍ സാധനങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരിക്കും വിലക്കയറ്റം കൊണ്ടുണ്ടാകുകയെന്നും അദ്ദേഹം പറയുന്നു. വിലക്കുറവ് കാത്തിരിക്കുന്നവർക്ക് മുന്‍വര്‍ഷത്തേക്കാള്‍ വില കൂടിക്കഴിഞ്ഞാല്‍ അത് വിപണിയിലുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. പ്രത്യേകിച്ച് ഏറ്റവും കുറവ് വിലയ്ക്ക് ഉല്പന്നങ്ങള് വില്ക്കാന് വേണ്ടി വന്‍കിട സ്ഥാപനങ്ങളും രാജ്യാന്തര കമ്പനികളും മത്സരിക്കുന്ന ഉല്‍സവസീസണുകളില്‍. പ്ലാസ്റ്റിക്-ഫാന്‍സി ഉല്പന്നങ്ങള്, വീട്ടുപകരണങ്ങള്‍, ആഡംബര വസ്തുക്കള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയാണ് കേരളത്തിലെത്തുന്ന മറ്റു ചൈനീസ് ഉല്പന്നങ്ങൾ. ഇവയുടെ വില സംബന്ധിച്ചും ആശങ്കപ്പെടേണ്ടി വരുമെന്നും ടി.നസിറുദ്ദീന്‍ പറയുന്നു.
പക്ഷേ വില കൂട്ടാതെ യാതൊരു നിര്‍വാഹവുമില്ലെന്നാണ് ചൈനയിലെ വിവിധ കമ്പനി പ്രതിനിധികളുമായി ‘ബ്ലൂംബെര്‍ഗ് ബിസിനസ് വീക്ക്’ ലേഖകന്‍ നടത്തിയ ആശയവിനിമയത്തില്‍ വ്യക്തമായത്. ചൈനയിലുണ്ടാകുന്ന വിലക്കയറ്റം കേരളത്തെയും ബാധിക്കുമെന്ന കാര്യത്തിൽ ഉറപ്പായി. എന്നാല്‍ ഇതിനെ പിടിച്ചു നിര്‍ത്താനാകട്ടെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യും യുവാക്കള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയും സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് സഹായവുമെല്ലാമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രംഗത്തുണ്ട്.
കശ്മീര്‍ അക്രമണമുണ്ടായ സമയത്ത് പാകിസ്ഥാന്റെ പക്ഷംപിടിക്കുന്നുവെന്നു പറഞ്ഞ് ചൈനയില്‍ നിന്നുള്ള ഉല്പന്നങ്ങള് ബഹിഷ്കരിക്കാനുള്ള സമൂഹമാധ്യമ ആഹ്വാനങ്ങള്‍ ഇന്ത്യയില്‍ ശക്തമായിരിക്കെ കൂടിയാണ് വിലക്കയറ്റ വാര്‍ത്തയുടെയും വരവ്. ദീപാവലിക്ക് പടക്കക്കച്ചവടത്തില്‍ ചൈനീസ് ഉല്പന്നങ്ങള്ക്ക് വന്‍തോതില്‍ ഇടിവുണ്ടായതായും ചില റിപ്പോര്‍ട്ടുകള്‍ വന്നു. തങ്ങളുടെ ഉല്പന്നങ്ങള് ബഹിഷ്കരിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന പരോക്ഷമായ സൂചന ചൈനയും നല്കി.
Post Your Comments