തിരുവനന്തപുരം: ബിസിനസ് ആയിട്ടല്ലാതെ സാമൂഹിക സേവനമാണ് സ്‌കൂള്‍ നടത്തേണ്ടതെന്ന് എന്ന് വ്യക്തമാക്കി സി.ബി.എസ്.ഇ . തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ പത്തിരട്ടി പിഴ നല്‍കേണ്ടി വരുമെന്നും സിബിഎസ്ഇ മുന്നറിയിപ്പ് നല്‍കി. . സംസ്ഥാന ബാലാവകാശ കമ്മിഷനെയാണ് സി.ബി.എസ് ഇ ഇക്കാര്യം അറിയിച്ചത്. സിബിഎസ്ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകള്‍ക്കും കമ്മീഷന്‍ സര്‍ക്കുലര്‍ ബാധകമാണെന്നും അറിയിച്ചു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിനെക്കുറിച്ചുള്ള പരാതി സംസ്ഥാന ബാലാവകാശ കമ്മീഷനു മുന്നില്‍ വന്നിരുന്നു. ഇതില്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ സിബിഎസ്ഇ ബോര്‍ഡ്, അവരുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്‌കൂളുകള്‍ക്കും ഈ നിര്‍ദേശം നല്കിയിട്ടുള്ളത്.
സിബിഎസ്ഇ സ്‌കൂളുകളെ സംബന്ധിച്ച് വലിയൊരു പ്രത്യാഘാതം ഉണ്ടാക്കുന്ന അറിയിപ്പാണിത്. ചെറിയ ക്ലാസുകളിലേക്കു പോലും കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമ്പോള്‍ വലിയ തുക തലവരിപ്പണം നിര്‍ബന്ധമായി മാതാപിതാക്കളുടെ കൈയ്യില്‍നിന്നും വാങ്ങുന്നതായി പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്.
Post Your Comments