ഒരുകാലത്ത് ലോക സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച ബ്രിട്ടീഷ് സംവിധായകനായിരുന്നു ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്. ഹിച്ച്‌കോക്കിനെതിരെ ലൈംഗികാരോപണവുമായിട്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. നടി ടിപ്പി ഹെഡ്രന്‍ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഹിച്ച്‌കോക്ക് അന്തരിച്ചിട്ട് 36 വര്‍ഷം പിന്നിടുന്നു. അപ്പോഴാണ് സഹപ്രവര്‍ത്തകയുടെ ലൈംഗികാരോപണം. തന്റെ ആത്മകഥയിലൂടെയാണ് ടിപ്പി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. തന്റെ ആത്മകഥയായ ടിപ്പി: എ മെമോയര്‍ എന്ന പുസ്തകത്തിലൂടെയാണ് തുറന്നുപറച്ചില്‍.
1963 ല്‍ പുറത്തിറങ്ങിയ ഹിച്ച്‌കോക്കിന്റെ ദ ബേര്‍ഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് ടിപ്പി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് മുതല്‍ അദ്ദേഹത്തിന്റെ സ്വഭാവം താന്‍ അറിഞ്ഞു തുടങ്ങിയിരുന്നുവെന്ന് ടിപ്പി എഴുതുന്നു. തന്റെ ശരീരത്തിലായിരുന്നു അദ്ദേഹത്തിന്റെ കണ്ണ്. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ മാര്‍നിയുടെ ചിത്രീകരിക്കുന്നതിനിടയില്‍ ഡ്രസിംങ് റൂമില്‍ വെച്ച് ഹിച്ച്‌കോക്ക് ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ നടന്നു. അതൊന്നും വെളിപ്പെടുത്തുന്നില്ലെന്നും ടിപ്പി പറയുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത നിമിഷങ്ങളായിരുന്നു അത്. സംഭവം പുറത്തറിഞ്ഞാല്‍ തന്റെ കരിയര്‍ നശിപ്പിക്കുമെന്നുള്ള ഭീഷണിയുമുണ്ടായിരുന്നു. തന്നെ ലോകം അറിയപ്പെടുന്ന നടിയാക്കി മാറ്റിയതും അദ്ദേഹമാണ്. അദ്ദേഹം ലോകം കണ്ട ഏറ്റവും ബുദ്ധിമാനായ ഫിലിം മേക്കറാണെന്നും ടിപ്പി എഴുതുന്നു.
Post Your Comments