ജിദ്ദ:സൗദി അറേബ്യയില്‍ ഒരു രാജകുമാരന് കൂടി ശിക്ഷിക്കപ്പെട്ടു. ഒരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജകുമാരന് കോടതി ഉത്തരവ് പ്രകാരം തടവുശിക്ഷയും ചാട്ടവാറടിയും നല്കി.സൗദി ഭരണകൂടത്തില്‍ രാജകുടുംബവും പൊതുജനവും നിയമത്തിനു മുന്നില്‍ തുല്യരാണെന്ന് സമര്‍ത്ഥിക്കുന്ന മറ്റൊരു സംഭവം കൂടിയാണിത്.
രണ്ടാഴ്ചക്കു മുന്‍പാണ് കൊലപാതകക്കേസില്‍ കുറ്റക്കാരനായ മറ്റൊരു രാജകുമാരന്റെ വധശിക്ഷ നടപ്പാക്കിയത്.അതേസമയം, ചാട്ടവാറടി ലഭിച്ച രാജകുമാരന്റെ പേരോ ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റകൃത്യമോ പുറത്തുവിട്ടിട്ടില്ല.ജിദ്ദയിലെ ജയിലില്‍ രാജകുമാരനെ ശിക്ഷയ്ക്ക് വിധേയനാക്കിയെന്നാണ് സൗദി ദിനപത്രമായ ഒകാസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments