KeralaNews

‘ഗവർണർക്ക് സൗന്ദര്യം കുറവാണ്, പോരെങ്കിൽ തമിഴനും’: അഡ്വ. ജയശങ്കർ

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച പരിപാടികളിൽ ഗവർണറെ ക്ഷണിക്കാത്തതിൽ വിമർശനവുമായി പ്രശസ്ത അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . ഇത്രയും പ്രധാനമായ ഒരു ചടങ്ങിൽ സംസ്ഥാനത്തിന്റെ ഭരണത്തലവനെ ക്ഷണിക്കാതിരുന്നത് ശരിയായില്ല എന്ന് ജയശങ്കർ പറയുന്നു . ആര്‍എസ് ഗവായിയെ പോലെയോ ഷീലാ ദീക്ഷിതിനെ പോലെയോ മൂത്തുനരച്ച, ഭൂമിക്ക് ഭാരമായ ഒരു ഭരണത്തലവനല്ല സദാശിവമെന്നും ജയശങ്കര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നവംബർ 1, കേരളപിറവിയുടെയും കോടതിപ്പിറവിയുടെയും വജ്രജൂബിലി.

തിരുവനന്തപുരത്തു അതിഗംഭീരമായി നടത്തുന്ന കേരളപ്പിറവിയുടെ വജ്രജൂബിലി ആഘോഷത്തിലേക്ക് ഗവർണറെ ക്ഷണിച്ചില്ല, ക്ഷണക്കത്തു കാത്തിരുന്നു കിട്ടാതായപ്പോൾ ടിയാൻ ചെന്നൈയിലേക്ക് വിമാനം കയറി.

എറണാകുളത്തു ഗംഭീരമായിത്തന്നെ നടത്തുന്ന ഹൈക്കോടതിയുടെ വജ്രജൂബിലി മാമാങ്കത്തിലേക്കും ഗവർണറെ വിളിച്ചില്ല, ടിയാൻ സുപ്രീം കോടതിയിൽ നിന്ന് പെൻഷൻ പറ്റിയ ചീഫ് ജസ്റ്റിസ് ആയിരുന്നിട്ടുപോലും.

ആർ.എസ്.ഗവായിയെപ്പോലെയോ ഷീലാ ദീക്ഷിതിനേപ്പോലെയോ മൂത്തുനരച്ച ഭൂമിക്കു ഭാരമായ ഒരു ഭരണത്തലവനല്ല സദാശിവം. അദ്ദേഹം പണ്ഡിതനാണ്, കാര്യപ്രാപ്തിയുള്ളയാളാണ്, സദസ്സറിഞ്ഞു സംസാരിക്കുവാനും കഴിവുള്ളയാളാണ്. എന്നിട്ടും എന്തുകൊണ്ട് സർക്കാരും
കോടതിയും ഒരുപോലെ ഗവർണറെ തഴഞ്ഞു?

മൂന്ന് അനുമാനങ്ങൾ സാധ്യമാണ് :
(1) സദാശിവം മലയാളിയല്ല തമിഴനാണ്,
(2) അദ്ദേഹം പട്ടികജാതിക്കാരനാണ്
(3) ഗവർണർക്ക് സൗന്ദര്യം കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button