NewsIndia

ഇരുപതു കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ പീഡിപ്പിച്ചു

ഹൈദരാബാദ്: ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച്‌ പീഡിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് പെദ്ദാംബര്‍പേട്ടില്‍ വച്ചായിരുന്നു സംഭവം. സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതി രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് പോകുമ്പോൾ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയാണുണ്ടായത്.

യുവതിയെ കാത്ത് ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന സഹോദരനാണ് കാറിന്റെ നമ്പർ കുറിച്ചെടുത്ത് മാതാപിതാക്കളെ വിവരമറിയിച്ചത്. മാതാപിതാക്കൾ ഉടന്‍ തന്നെ ഹായത്ത് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപെട്ടു. തുടർന്ന് കാറിനെ പിന്തുടര്‍ന്ന പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഒരാള്‍ തന്നെ ആക്രമിക്കുമ്പോൾ ആര്‍ത്തുചിരിക്കുകയായിരുന്നുവെന്ന്‍ പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button