ന്യൂഡൽഹി:രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുനുദ്ദേശിച്ച് നിയമമന്ത്രാലയം പുറത്തിറക്കിയ ചോദ്യാവലിയോട് 10,000 പേര്‍ മാത്രം. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം സംഘടനകള്‍ ഏകകണ്ഠമായി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വേ ബഹിഷ്കരിക്കാനും അവര്‍ ആഹ്വാനം ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സർവേയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്.എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള പ്രതികരണം ആശാവഹമാണെന്നാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ്.ചൗഹാൻ അഭിപ്രായപ്പെടുകയുണ്ടായി.
ഒക്ടോബര്‍ ആദ്യവാരമാണ് കമ്മീഷന്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചോദ്യാവലി പുറത്തിറക്കിയത്. ബഹുഭാര്യാത്വം ഉള്‍പ്പെടെയുള്ളവ നിരോധിക്കണോ എന്ന് കമ്മീഷന്‍ ചോദിച്ചിട്ടുണ്ട്. ബഹുഭാര്യാത്വം മുസ്ലിം സമുദായത്തില്‍ മാത്രമുള്ള പ്രശ്നമല്ല. ഗുജറാത്തില്‍ ഹിന്ദുക്കള്‍ക്കിടെ പ്രചാരത്തിലുള്ള മൈത്രി-കരാറും ബഹുഭാര്യാത്വത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഏകീകൃത സിവില്‍കോഡ് മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യമിടുന്നതാണെന്ന തെറ്റായ വ്യാഖ്യാനമാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഏകീകൃത സിവില്‍കോഡിനെതിരെ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചിട്ടുള്ളത്.ചിലര്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുമ്ബോള്‍ മറ്റു ചിലര്‍ സ്വാഗതം ചെയ്യുന്നുമുണ്ട്. ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ വീണ്ടും ഭിന്നിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാൽ ചില പ്രതികരണങ്ങള്‍ ഇരുത്തിചിന്തിപ്പിക്കുന്നതാണെന്ന് ജസ്റ്റിസ് ചൗഹാന്‍ പറയുന്നു.വിവാഹബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്ന യുവതിയുടെ പ്രതികരണം അത്തരത്തിലൊന്നായിരുന്നുവെന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു.
വിവാഹമോചനത്തിനായി ആദ്യം കോടതിയെ സമീപിക്കേണ്ടിവന്നു. പിന്നീട് ജീവിതച്ചെലവ് നേടിയെടുക്കുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനുമായി വ്യത്യസ്ത കേസ്സുകള്‍ നടത്തേണ്ടിവന്നു. ഇതെല്ലാം ഒരുമിച്ച് ഒറ്റക്കേസ്സായി നടത്താനുള്ള സാഹചര്യമുണ്ടാക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുമ്പ് ഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം അറിയുകയാണ് വേണ്ടതെന്നും നവംബര്‍ 20-നകം രാഷ്ട്രീയ പാര്‍ട്ടികളോട് അഭിപ്രായം അറിയികകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചൗഹാൻ പറയുകയുണ്ടായി.പ്രതികരണം അറിഞ്ഞശേഷം ഓരോ രാഷ്ട്രീയപാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടത്തി ഏകീകൃത സിവില്‍ കോഡിനുള്ള രൂപരേഖ തയ്യാറാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.
Post Your Comments