NewsIndia

രണ്ടാം വിവാഹം ഒരാളെ മാനസിക രോഗിയാക്കുമോ? ദിഗ് വിജയ്‌സിംഗിന്റെ കാര്യത്തിൽ സുബ്രമണ്യ സ്വാമിക്ക് സംശയം

 

ന്യൂഡൽഹി:സിമി ഭീകരർ ജയിൽ ചാടിയ വിഷയത്തെ പറ്റി പ്രതികരിക്കവെയാണ് സുബ്രമണ്യം സ്വാമി യുടെ പ്രതികരണം. ദിഗ്‌വിജയ് സിങ് രണ്ടാമത് വിവാഹിതനായതോടെ അദ്ദേഹത്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നാണ് സ്വാമി പറഞ്ഞത് . “ദിഗ്‌വിജയ് പല പ്രസ്താവനകളും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടു. സമനില തെറ്റിയതിന്റെ മൂർദ്ധന്യതയിലാണ് ഇത്തരത്തിൽ വ്യാജ ഏറ്റുമുട്ടലെന്നൊക്കെ പുലമ്പുന്നത് ” സ്വാമി കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ മാത്രം എപ്പോഴും ജയില്‍ ചാടുന്നത്? ഒരു ഹിന്ദു പോലും ജയില്‍ ചാടുന്നില്ലെന്നും ദിഗ് വിജയ് സിംഗ് മാധ്യമ പ്രവർത്തകരോട് ചോദിച്ചിരുന്നു. സംഭവത്തില്‍ ദിഗ് വിജയ് സിംഗ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അത് തികച്ചും അപലപനീയമാണ്. ഇത്തരം ജോലികളില്‍ നിന്ന് പിന്മാറണം. നമ്മുടെ ജവാന്മാരുടെ രക്തസാക്ഷിത്വം കാണാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നും സ്വാമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button