ജിദ്ദ : സൗദിയില്‍ നവംബര്‍ 1 മുതല്‍ വിസയില്ലാതെ കഴിയുകയും എമിഗ്രേഷന്‍ നിയമം ലംഘിക്കുകയും ചെയ്തവരെ കണ്ടെത്താന്‍ റെയ്ഡുകള്‍ തുടങ്ങും. നിയമ വിരുദ്ധ തൊഴിലാളികളേയും താമസക്കാരേയും പിടികൂടാന്‍ റെയ്ഡുകള്‍ വ്യാപകമായി നടത്താന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുപ്പുകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ആദ്യഘട്ടം റെയ്ഡുകള്‍ ഇന്ന് ജിദ്ദ ജില്ലയില്‍ തുടങ്ങും.
വിസയില്ലാതെ കഴിയുന്നവര്‍ ചെറിയ വേതനത്തിന് രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. പകുതി വേതനം കൊടുത്താല്‍ മതിയാകുമെന്നതിനാല്‍ പല സ്ഥാപനങ്ങളിലും ഇവരെ എടുക്കും. ഇത്തരം സ്ഥാപനങ്ങള്‍ പിടികൂടിയാല്‍ ലൈസന്‍സും റദ്ദ് ചെയ്യും. 7000ത്തോളം വിസ, എമിഗ്രേഷന്‍ ലംഘകര്‍ സൗദിയില്‍ അനധികൃതമായി കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. രേഖകള്‍ എല്ലാം ഹാജരാക്കാന്‍ ആയില്ലെങ്കില്‍ കേസും അറസ്റ്റും ഉണ്ടാകും. നിയമ വിരുദ്ധ താമസവും തൊഴിലാളിയുമാണെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വരും.
പിടികൂടുന്നവര്‍ ശിക്ഷയോ, പിഴയോ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങണം. വിമാന ടിക്കറ്റിന് പണം ഇല്ലെങ്കില്‍ വീണ്ടും ജയിലില്‍ കഴിയേണ്ടി വരും. നിയമലംഘനങ്ങള്‍ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് അല്‍വാഫി പറഞ്ഞു. തൊഴില്‍ താമസ നിയമലംഘനം കണ്ടാല്‍ ശിക്ഷാ നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.
Post Your Comments