India

പാകിസ്ഥാന്‍ സാധാരണക്കാരെ വെടിവെച്ചിടുന്നു! മരണസംഖ്യ ഏഴായി

ശ്രീനഗര്‍: പാകിസ്ഥാന്റെ ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്നത് ഏഴ് സാധാരണക്കാര്‍ക്കാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ തുടരുന്ന പാക് വെടിവെയ്പില്‍ ഇതിനോടകം ഏഴ് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

രണ്ട് ആണ്‍കുട്ടികള്‍ക്കും നാല് സ്ത്രീകള്‍ക്കും ഒരു മുതിര്‍ന്ന പൗരനുമാണ് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ മരണസംഖ്യ ഏഴായി. ആക്രമണത്തില്‍ എട്ട് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 19 വയസ്സുകാരിയുടെ ജീവനും പാക് വെടിവെപ്പില്‍ നേരത്തെ നഷ്ടപ്പെട്ടിരുന്നു. രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപമുള്ള സാംബയിലെ ജനവാസ കേന്ദ്രമായ രാംഗര്‍ ലക്ഷ്യമാക്കി ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിവെയ്പ് ആരംഭിക്കുകയായിരുന്നു.

ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട്. തിങ്കളാഴ്ച ആര്‍എസ് പുര, നൗഷേര, രജൗറി സെക്ടറുകളിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. പാക് പ്രകോപനം ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button