കാല കാലങ്ങളായി പെര്‍ഫ്യൂം ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നല്ല വില കൊടുത്ത് പെര്‍ഫ്യൂം വാങ്ങിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. മാത്രമല്ല അത് ഉപയോഗിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പലപ്പോഴും നിങ്ങള്‍ വാങ്ങുന്ന പെര്‍ഫ്യൂമില്‍ വില എഴുതിയിട്ടുണ്ടാവില്ല. അതിനു കാരണം വേറെയൊന്നും അല്ല, അത് വ്യാജമായി ഉണ്ടാക്കുന്നതാണ് എന്നത് തന്നെ.
യഥാര്‍ത്ഥ പെര്‍ഫ്യൂം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പെര്‍ഫ്യൂം നിറം നോക്കി വേണം വാങ്ങാൻ. കാരണം പെര്‍ഫ്യൂമിന്റെ നിറമാണ് പലപ്പോഴും അതിന്റെ ഗുണം തീരുമാനിക്കുന്നത്. യഥാര്‍ത്ഥ പെര്‍ഫ്യൂമിന്റെ നിറം ഇളം നിറമായിരിക്കും. എന്നാല്‍ വ്യാജനില്‍ വെള്ളം ധാരാളം ചേര്‍ത്തിട്ടുണ്ടാകും. ഇതിന് പച്ചവെള്ളത്തിന്റെ നിറമായിരിക്കും ഉണ്ടാവുക.
പെര്‍ഫ്യൂമിലെ വ്യാജനെ തിരിച്ചറിയാന്‍ എളുപ്പം സാധിക്കുന്നത് ബോട്ടിലിന്റെ ആകൃതി നോക്കിയാണ്. ആകൃതിയില്ലാത്ത കുപ്പിയായിരിക്കും ഇതിന്റെ പ്രത്യേകത. പെര്‍ഫ്യൂം വാങ്ങുന്നതിനു മുന്‍പ് ഒരിക്കലും നമുക്ക് തുറന്ന് നോക്കാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഇതിന്റെ സീരിയല്‍ നമ്പര്‍ പരിശോധിക്കാനും പറ്റില്ല. എന്നാല്‍ ബോക്‌സിലുള്ള സീരിയല്‍ നമ്പര്‍ അല്ല കുപ്പിയിലുള്ളതെങ്കില്‍ അത് വ്യാജമാണ് എന്ന് ഉറപ്പിക്കാം. എല്ലാ പെര്‍ഫ്യൂമിനും കുപ്പിയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് കവര്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ ഉണ്ടെങ്കില്‍ അത് ഒറിജിനല്‍ ആണെന്ന് ഉറപ്പിക്കാം.
പാക്കിംഗ് നോക്കിയും ഒറിജിനലും വ്യാജനും തിരിച്ചറിയാം. ബോക്‌സിനകത്തെ പാക്കിംഗ് വെള്ളപേപ്പര്‍ നിറത്തിലാണെങ്കില്‍ അത് ഒറിജിനല്‍ എന്ന് ഉറപ്പിക്കം. കുപ്പിയുടെ അടപ്പിലെ ലോഗോ സിമെട്രിക് ആയിരിക്കും .എന്നാല്‍ ആ ലോഗോ കുപ്പിയുടെ നടുവില്‍ നിന്നും മാറിയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതാണ്. പെര്‍ഫ്യൂം വാങ്ങിക്കുമ്പോള്‍ എപ്പോഴും മണത്ത് നോക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ വാങ്ങിക്കുമ്പോള്‍ ഒരിക്കലും അത് മണത്ത് നോക്കാന്‍ കഴിയില്ല. വിലക്കുറവാണ് ഏത് വസ്തുവിലേക്കും നമ്മളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ പെര്‍ഫ്യൂമിന് ഒരക്കലും വില കുറയില്ല. കാരണം അതെപ്പോഴും ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ ആയിരിക്കും.
Post Your Comments