തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബിജെപി സംസ്ഥാന കാര്യാലയത്തിൽ ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക്ക് എന്ന പേരിൽ സഹായകേന്ദ്രം ആരംഭിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.
രാവിലെ 10 മുതല്‍ 4 വരെ ദീനദയാല്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവർത്തിക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെപ്പറ്റിയുള്ള വിവരങ്ങളും സഹായവും ലഭ്യമാകാൻ 180030009383 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാൽ മതിയാകും.ആദ്യഘട്ടമെന്ന നിലയിലാണ് തലസ്ഥാനത്ത് ഹെൽപ് ഡെസ്ക്ക് ആരംഭിച്ചത്. രണ്ടു മാസത്തിനുള്ളിൽ ജില്ലാ മണ്ഡല തലങ്ങളിലും ഹെൽപ് ഡെസ്ക്ക് ആരംഭിക്കും.
Post Your Comments