കൊച്ചി: കെ ടി ജലീലിന്റെ ശബരിമല സന്ദര്‍ശനം വിവാദമായതോടെ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി. ജലീല്‍ ശബരിമലയില്‍ പോകേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ശബരിമലയെ പിക്‌നിക് സ്‌പോട്ട് ആക്കരുതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍ പറയുന്നു.
അയ്യപ്പ സന്നിധിയില്‍ ഭക്തനായി പോകുന്നതിന് ജാതിമത വര്‍ണ്ണ ഭാഷാ തടസ്സങ്ങള്‍ ഒന്നും തന്നെയില്ല. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയില്‍ അവിടെ പോകാം. എന്നാല്‍ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെ.ടി.ജലീല്‍ ശബരിമലയെ വെറും ഫോട്ടോ ഓപ്പര്‍ച്ച്യൂണിറ്റിക്കുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് പോയതെങ്കില്‍ അത് ശരിയല്ലെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.
ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാവില്ല. ജലീല്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബരിമല ഫോട്ടോകളില്‍ അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് ആരെ ഭയന്നാണ്? ദേവസ്വം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ ശബരിമല സന്നിധാനത്തില്‍ ചെന്നപ്പോള്‍ തൊഴുതത് ആത്മാര്‍ത്ഥമായി ഭക്തിയോടെ ആണോ എന്നദ്ദേഹം വ്യക്തമാക്കട്ടെയെന്നും മുരളീധരന്‍ പറയുന്നു.
Post Your Comments