NewsInternationalGulf

ലോക കപ്പ് നടക്കാനിരുന്ന സ്റ്റേഡിയം തകരാനെത്തിയ ഭീകരരെ പിടികൂടി;സൗദി പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ഭീകരാക്രമണം

ജിദ്ദ: സൗദി അറേബ്യന്‍ തലസ്ഥാനമായ ജിദ്ദയിലെ അല്‍ ജൗഹറ ഫുട്ബോള്‍ സ്റ്രേഡിയത്തില്‍ ഭീകരാക്രമണം നടത്താന്‍ എത്തിയ ഐസിസ് തീവ്രവാദികളെ പിടികൂടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഒക്ടോബര്‍ 11ന് സൗദിയും യു.എ.ഇയും തമ്മിലുള്ള യോഗ്യത മത്സരമായിരുന്നു ഭീകരരുടെ ലക്ഷ്യം.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാക് പൗരന്മാര്‍ അടക്കമുള്ള നാലുപേരെ പിടികൂടിയിട്ടുള്ളതായും മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2018 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനായുള്ള യോഗ്യത മത്സരം നടക്കുന്ന വേദിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച്‌ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി.രണ്ട് പാകിസ്ഥാനികളും ഒരു സിറിയന്‍ പൗരനും ഒരു സുഡാനിയെയും ആണ് സംഘം ആദ്യം പിടികൂടിയത് പിടികൂടിയത്. ഇവര്‍ സ്റ്റേഡിയത്തില്‍ ആക്രമണം നടത്താന്‍ എത്തിയവരാണെന്നാണ് സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താന്‍ എത്തിയ മറ്റൊരു സംഘത്തെയും പിടികൂടി.

എന്നാല്‍ ഇവരുടെ മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് ആറോളം സൗദി പൗരന്മാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്.ഇവരെ നിയന്ത്രിച്ചിരുന്നത് സിറിയയിലെ ഐസിസ് നേതാവായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗദിയിലെ പുണ്യ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത മിസൈല്‍ സഖ്യസേന തകര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button