തിരുവനന്തപുരം : നഷ്ടം നികത്താന്‍ കെഎസ്ആര്‍ടിസിയില്‍ പുതിയ ക്രമീകരണങ്ങള്‍. മൂവായിരത്തോളം ഓര്‍ഡിനറി സര്‍വ്വീസുകള്‍ പുന:ക്രമീകരിക്കുകയാണ്. ഇതിനായി ഡിപ്പോ തലത്തില്‍ പ്രാരംഭ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ലാഭകരമല്ലാത്ത റൂട്ടുകല്‍ പുന: ക്രമീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച മാനേജ്‌മെന്റ് തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിക്കുന്നത്.
യാത്രാദുരിതമുണ്ടാകാത്തവിധം നിലവിലുള്ള ഭൂരിഭാഗം ഓര്‍ഡിനറി സര്‍വിസുകളുടെയും റൂട്ടുകളില്‍ മാറ്റംവരുത്തും. 10,000 രൂപ പ്രതിദിന വരുമാനം ലഭിക്കാത്ത സര്‍വീസുകള്‍ പുന:ക്രമീകരിക്കുമെന്നാണ് എംഡി എംജി രാജമാണിക്യം നേരത്തേ അറിയിച്ചത്. ഗ്രാമീണ മേഖലയിലടക്കം മിക്ക ഓര്‍ഡിനറി സര്‍വിസുകളിലും 8000 രൂപയില്‍ താഴെ മാത്രമാണ് പ്രതിദിന വരുമാനം.
റൂട്ട് മാറ്റം വഴി ഇത് 10,000ത്തിന് മുകളിലത്തെിക്കുക ശ്രമകരമാണെങ്കിലും സാധ്യമായ എല്ലാ മാര്‍ഗങ്ങളും കൈക്കൊള്ളാനാണ് ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോതലത്തില്‍ ലഭിച്ചിട്ടുള്ള നിര്‍ദേശം. ഇത് സാധ്യമായാല്‍ സംസ്ഥാന തലത്തിലാകെ ദിവസവും രണ്ടുകോടിയുടെയെങ്കിലും അധിക വരുമാനം നേടാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Post Your Comments