തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ വാര്‍ത്ത വിവാദമായതോടെ വിമര്‍ശനവുമായി പലരും രംഗത്തുവന്നു. എല്ലാത്തിനുമുള്ള മറുപടിയുമായി മന്ത്രി കെ ടി ജലീല്‍ ഒടുവില്‍ പ്രതികരിക്കുകയാണ്. ശബരിമലയെ പിക്നിക് സ്പോട്ടായി കാണരുതെന്ന് മുരളീധരന്‍ പറയുകയുണ്ടായി. മതസൗഹാര്‍ദ്ദത്തില്‍ ആശങ്കയുള്ളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയപ്പെടുന്നതെന്ന് കെടി ജലീല്‍ പറയുന്നു.
ശബരിമലയില്‍ ജലീലിന് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നും മുരളീധരന്‍ പറയുകയുണ്ടായി. അയ്യപ്പ സന്നിധിയില്‍ ഭക്തരായി പോകുന്നതിന് ജാതിയുടേയോ മതത്തിന്റേയോ വര്‍ണ്ണത്തിന്റേയോ ഭാഷയുടെയോ തടസ്സങ്ങള്‍ ഒന്നും തന്നെയില്ല. അത് നൂറ്റാണ്ടുകളായി അങ്ങനെയാണ്. നിരവധി ഹിന്ദു ഇതര മതസ്ഥര്‍ അയ്യപ്പനില്‍ വിശ്വാസമര്‍പ്പിച്ച് അവിടെ പോകാറുണ്ട്.
മുന്‍ സിമി പ്രവര്‍ത്തകനായ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് മതേതരനായെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കുകയില്ലെന്നും മുരളീധരന്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.
Post Your Comments