IndiaNews

ജയലളിത ദുർമന്ത്രവാദത്തിന്റെ ഇര: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ആത്മീയനേതാവിന്റെ വെളിപ്പെടുത്തൽ

ചെന്നൈ: പനിയും നിർജ്ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 41 ദിവസം പിന്നിടുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ ആത്മീയനേതാവ് രംഗത്ത്. ജയലളിത ദുര്‍മന്ത്രവാദത്തിന്റെ ഇരയാണ് എന്നാണ് ആത്മീയ നേതാവ് പറഞ്ഞത്. ‘ഡെയിലി മെയിൽ’ ആണ് ഈ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പനിയും നിർജ്ജലീകരണവുമാണെങ്കിൽ അത് സുഖപ്പെടുത്താൻ 41 ദിവസത്തെ ചികിത്സയുടെ ആവശ്യമില്ലായെന്നതും ഈ വാദത്തെ ബലപ്പെടുത്തുന്ന വസ്തുതയാണ്. കൂടാതെ സ്വന്തം പാർട്ടിക്കാരുടെ പിന്തുണയോട് കൂടിയാണ് ജയലളിതയ്ക്കെതിരെ മന്ത്രവാദം നടത്തിയതെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. അതേസമയം ജയലളിത ഉടനെ തിരിച്ചു വരുമെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

shortlink

Post Your Comments


Back to top button