ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചു വരുന്നതായും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എ.ഐ.ഡി.എം.കെ നേതാവ് പൊന്നയ്യന്‍ വ്യക്തമാക്കി.”അമ്മ സംസാരിക്കാന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ നിന്നുള്ള ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്ലിനോട് തനിക്ക് നല്ലരീതിയിലുള്ള പരിചരണം നല്‍കിയതിന് അമ്മ നന്ദി പറഞ്ഞു.”- പൊന്നയ്യന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.കൂടാതെ പത്തുദിവസം കൂടി ജയലളിതയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അതിനു ശേഷം രണ്ടാഴ്ചകാലം വിശ്രമം ആവശ്യമാണെന്നും താന്‍ സ്ഥിരം ഡോക്ടര്‍ റിച്ചാര്‍ഡുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഫോട്ടോ മുന്നില്‍ വെച്ച് ഒ.പനീര്‍ ശെല്‍വത്തിന്റെ അധ്യക്ഷതിയില്‍ മന്ത്രി സഭാ യോഗം ചേര്‍ന്നു.ജയലളിത ആസ്പത്രിയിലായതിന് ശേഷം ആദ്യമായാണ് തമിഴ്നാട് മന്ത്രിസഭായോഗം ചേരുന്നത്.ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ വകുപ്പുകള്‍ ഒ.പനീര്‍ ശെല്‍വത്തിന് നല്‍കാന്‍ ഗവര്‍ണര്‍ സി.വിദ്യസാഗര്‍ റാവു ഉത്തരവിറക്കിയിരുന്നു.മന്ത്രിസഭാ യോഗത്തില്‍ ജയലളിത ഇരുന്നിരുന്ന സീറ്റില്‍ ഇരിക്കാതിരുന്ന ഒ.പനീര്‍ ശെല്‍വം ജയലളിതയുടെ ഫോട്ടോ തന്റെ സീറ്റിനു മുന്നില്‍ സ്ഥാപിച്ചതിന് ശേഷമാണ് ഇരുന്നത്. അഴിമതി കേസില്‍ ജയലളിത ജയിലിലായിരുന്ന സമയത്തും മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന പനീര്‍ ശെല്‍വം ജയലളിതയുടെ ഓഫീസോ കസേരയോ ഉപയോഗിച്ചിരുന്നില്ല.
പനിയും നിര്‍ജ്ജലീകരണവും ഉണ്ടായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.”ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായി. ഇതേ തുടര്‍ന്ന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൃതൃമ ശ്വസന സംവിധാനം ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ ചികിത്സയിലൂടെ നല്ല മാറ്റമുണ്ട്.”- പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
Post Your Comments