IndiaNews

ജയലളിതയുടെ ആരോഗ്യത്തെച്ചൊല്ലി തർക്കം;തമ്മിലടിച്ച എ.ഐ.എ.ഡി.എം.കെ-ഡി.എം.കെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍

 

കോയമ്പത്തൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യനിലയെച്ചൊല്ലി തമ്മിലടിച്ച എ.ഐ.എ.ഡി.എം.കെ-ഡി.എം.കെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍. പൊള്ളാച്ചിയിലാണ് സംഭവം. ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച്‌ ഡി.എം.കെ പ്രവര്‍ത്തകന്‍ ലിംഗദുരൈ നടത്തിയ പ്രകോപനപരമായ പ്രസ്താവനയെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

ലിംഗദുരൈ മദ്യലഹരിയിലായിരുന്നു. ലിംഗദുരൈയുടെ പ്രസ്താവന കേട്ട എ.ഐ.എ.ഡി.എം.കെ കൗണ്‍സിലര്‍ ജെയിംസ് രാജ് ഇക്കാര്യം ചോദ്യം ചെയ്യുകയും തമ്മിലടിയില്‍ കലാശിക്കുകയുമായിരുന്നു.തമ്മിലടിയില്‍ പരുക്കേറ്റ എ.ഐ.എ.ഡി.എം.കെ കൗണ്‍സിലറെയും ഡി.എം.കെ പ്രവര്‍ത്തകനെയും പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകിട്ടാണ് സംഭവം.

കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്രിമ ശ്വാസം അടക്കമുള്ള ചികിത്സകള്‍ ജയലളിതയ്ക്ക് നല്‍കുന്നുണ്ട്. ഏതാനും നാളുകള്‍ അവരുടെ ആരോഗ്യനിലയില്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടുവെങ്കിലും കഴിഞ്ഞ ഒരാഴ്്ചയായി പാര്‍ട്ടിയും ആശുപത്രി അധികൃതരും മൗനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button