ന്യൂഡൽഹി:കശ്മീര്‍ സൈനികരുടെ സുരക്ഷക്കായി ഇനി പ്രത്യേകതരം വസ്ത്രങ്ങൾ.സൈനികര്‍ നേരിടുന്ന കല്ലേറ്, കുപ്പി ബോംബ് തുടങ്ങിയ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ‘ഫുള്‍ ബോഡി പ്രൊട്ടക്ടറുകൾ ‘ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് സി.ആർ.പി.എഫ്.കല്ല്, കത്തി പോലെയുള്ള ചെറിയ ആയുധങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍ ,തീപിടുത്തം തുടങ്ങിയവ പ്രതിരോധിക്കാന്‍ ഇത്തരത്തിൽ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് സാധിക്കും.കശ്മീരിലെ ആക്രമണ സാധ്യത കണക്കിലെടുത്തതാണ് ശരീരം മുഴുവൻ മറയ്ക്കുന്ന ഇത്തരം സുരക്ഷിത കവചങ്ങള്‍ നിർമ്മിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
എത്തിലീന്‍ വിനൈല്‍ അസറ്റിലിന്‍ ബേസ്ഡ് പോളിമറും സോഫ്റ്റ് പ്ലാസ്റ്റിക്കും ഉപയോഗിച്ചാവും ഫുള്‍ ബോഡി പ്രൊട്ടക്ടറുകൾ നിർമ്മിക്കുക.നെഞ്ചിന്റെ ഭാഗത്ത് സംരക്ഷണത്തിനായി ചെസ്റ്റ് ഗാര്‍ഡ്, മുട്ടിനെ സംരക്ഷിക്കാന്‍ എല്‍ബോ പാഡ്, ഷിന്‍ ഗാര്‍ഡ്, ഗ്രോയിന്‍, തൈ ഗാര്‍ഡ് തുടങ്ങിയവ ഈ സുരക്ഷിത കവചത്തിൽ ഉണ്ടായിരിക്കും.പയോഗിക്കുന്ന ആള്‍ക്ക് സുഖകരമായ രീതിയിലായിരിക്കും ഇതിന്റെ രൂപകല്‍പ്പന. കൂടാതെ , സുഖകരമായ വായു ഉറപ്പു വരുത്തുന്നതിനായി ചെറിയ ദ്വാരങ്ങളും ഇതില്‍ കാണും. വസ്ത്രം നിർമ്മിച്ച് കഴിഞ്ഞാൽ ആദ്യം പരീക്ഷണാർത്ഥം കശ്മീര്‍ താഴ്വരയിലെ സൈനികര്‍ക്ക് നല്‍കും. അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അനുസരിച്ചായിരിക്കും പിന്നീടുള്ള വസ്ത്ര നിർമ്മാണം.ആക്രമണകാരികളില്‍ നിന്നും രക്ഷ നേടാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.ഇന്ത്യ പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇത്തരം സുരക്ഷിത കവചങ്ങൾ സൈനികർക്ക് അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Post Your Comments