ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ കുറ്റം പറഞ്ഞാലും ഇന്ത്യ ഉപയോഗിക്കുന്നതില്‍ മിക്ക ഉത്പന്നങ്ങളും ചൈനയുടേതാണ്. ചൈനയുടെ സാധനത്തിന് നോ ഗ്യാരണ്ടി നോ വാരണ്ടി എന്ന് പരിഹസിച്ചാലും ആരെങ്കിലും വാങ്ങാതിരിക്കുന്നുണ്ടോ? ഇല്ല. ഇന്ത്യ ചൈനയ്ക്കെതിരെ തിരിഞ്ഞതോടെ ചൈനയും തിരിച്ചടിക്കാന്‍ തുടങ്ങി.
തുച്ഛമായ വിലയ്ക്ക് ലഭിച്ചിരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ ഇനി വില കൂടും. ശമ്പള വര്‍ധന ഉള്‍പ്പെടെയുളള ഘടകങ്ങള്‍ നിമിത്തം ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഉത്പന്നങ്ങളുടെ വില ഉയര്‍ത്താനാണ് ചൈനക്കാരുടെ ലക്ഷ്യം. എന്നാല്‍, ഇത് ഇന്ത്യക്കെതിരെയുള്ള തിരിച്ചടിയാണോയെന്നാണ് സംശയം. നിലവില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.
ഇതിന് പുറമേ തൊഴിലാളികളുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ ഉത്പന്നങ്ങളുടെ ചെലവ് ഉയരാന്‍ കാരണമാക്കി. ഇതിനിടയില്‍ ജീവനക്കാരെ വെട്ടിച്ചുരുക്കിയുളള പരീക്ഷണങ്ങള്‍ക്കും ചൈനീസ് കമ്പനികള്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താനുളള ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
Post Your Comments