ശബരിമല: മന്ത്രി കെടി ജലീല്‍ ശബരിമല കയറിയെന്ന വാര്‍ത്ത വിവാദമായതിനുപിന്നാലെ മറ്റൊരു വിവരം കൂടി പുറത്ത്. നേരത്തെ ഒരു മുസ്ലീം ലീഗ് എംഎല്‍എ ശബരിമല സന്ദര്‍ശിച്ചിരുന്നു. മന്ത്രി കെടി ജലീലിനു മുന്‍പ് ഇയാള്‍ ശബരിമല സന്നിധിയില്‍ എത്തിയിരുന്നു.
ഇയാള്‍ തന്നെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഏറനാട് എംഎല്‍എയും ശബരിമലയുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയിലെ അംഗവുമായ പികെ ബഷീറാണ് ഈ മാസം 21-ആം തിയ്യതി ശബരിമല സന്ദര്‍ശിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു സന്ദര്‍ശനം.
പികെ ബഷീര്‍ എംഎല്‍എയോടൊപ്പം നിയമസഭാ സമിതി ചെയര്‍മാനും കൃഷിവകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍ കുമാറും ഉണ്ടായിരുന്നു. പതിനെട്ടാം പടിയ്ക്ക് സമീപത്ത് നിന്നും ക്ഷേത്രത്തിനു സമീപത്ത് നിന്നുമടക്കമുള്ള ചിത്രങ്ങള്‍ സഹിതം അന്ന് തന്നെ സന്ദര്‍ശനത്തെ കുറിച്ച് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത് തടയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് സമിതി നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ പറയുന്നുണ്ട്.
ലക്ഷക്കണക്കിന് വിശ്വാസികള്‍ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്ന് ബഷീര്‍ പോസ്റ്റില്‍ പറയുന്നു. ഭക്തജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലം കിട്ടുന്നുണ്ടോയെന്നറിയാന്‍ ഒരിക്കല്‍ കൂടി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments