പമ്പ: ശബരിമലയിലെ അനുഭവങ്ങൾ പങ്കുവെച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു മകരവിളക്ക് ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം അദ്ദേഹം സന്നിധാനത്ത് എത്തിയത്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. അയ്യപ്പന്റെ പോരാളിയായിരുന്നു മുസൽമാനായ വാവർ എന്നും ആ സൗഹൃദം വീണ്ടും പുനർജനിപ്പിക്കാം എന്നും ആഹ്വനം ചെയ്താണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Post Your Comments