ക്വാന്‍ടന്‍ : ഹോക്കിയില്‍ പാകിസ്ഥാനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍മാരാണ് പാകിസ്ഥാന്‍. മലയാളിതാരം ശ്രീജേഷ് പരിക്കിനെ തുടര്‍ന്ന് കളത്തിലിറങ്ങിയില്ല. രണ്ടു ഗോളുകള്‍ക്കു പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് പാകിസ്ഥാന്‍ പൊരുതിനോക്കിയെങ്കിയും നാലാം പകുതിയിലെ ഗോളോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
18-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച രൂപീന്ദര്‍ പാല്‍ സിംഗാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. അഞ്ചു മിനിറ്റിനു ശേഷം ഇന്ത്യ വീണ്ടും ലക്ഷ്യം കണ്ടു. മീഡ്ഫീല്‍ഡര്‍ സര്‍ദാര്‍ സിംഗിന്റെ തകര്‍പ്പന്‍ പാസ് അഫാന്‍ യൂസഫ് പാക് വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ 26-ാം മിനിറ്റില്‍ പാകിസ്ഥാന്‍ തിരിച്ചടിച്ചു. പാകിസ്ഥാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അലീം ബിലാല്‍ ഇന്ത്യന്‍ വലയിലേക്ക് അടിച്ചുകയറ്റുമ്പോള്‍ ഗോളി ആകാശിന് കൂടുതലായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
38-ാം മിനിറ്റില്‍ പാകിസ്ഥാന്‍ വീണ്ടും ലക്ഷ്യം കണ്ടു. അലി ഷാനായിരുന്നു സമനില ഗോളിന്റെ ഉടമ. ഇരുടീമുകളും തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കവെ ഇന്ത്യയുടെ വിജയഗോളെത്തി. ജസ്ജിതും രമണ്‍ദീപും ചേര്‍ന്ന മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രമണ്‍ദീപിന്റെ തകര്‍പ്പന്‍ പാസ് നിക്കിന്‍ തിമ്മയ്യ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ഇന്ത്യക്കു വീണ്ടും ലീഡ് നല്‍കി. തൊട്ടുപിന്നാലെ പാകിസ്ഥാന് അനുകൂലമായി പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 11 ഗോളുമായി രൂപീന്ദര്‍ പാല്‍ സിംഗാണ് ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍.
Post Your Comments