റിയാദ്: സൗദിയില്‍ പുതുതായി നടപ്പിലാക്കിയ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള വര്‍ധിപ്പിച്ച പിഴ ഈടാക്കി തുടങ്ങി. ഡ്രൈവർമാർക്ക് പിഴ രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ച് തുടങ്ങിയത് കഴിഞ്ഞ 26 ആം തീയതി മുതലാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ട്രാഫിക് വിഭാഗം നേരത്തെ അറിയിച്ചിരുന്നത് പുതിയ ഹിജ്‌റ വര്‍ഷാരംഭമായ ഒക്ടോബര്‍ മൂന്ന് മുതലാണ് പുതുക്കിയ ട്രാഫിക്ക് പിഴ ഈടാക്കുകയെന്ന്. പക്ഷെ വർഷാരംഭത്തിനു മൂന്ന് ദിവസം മുമ്പ് അതായത് ഒക്‌ടോബര്‍ 26 മുതലാണ് പുതുക്കിയ പിഴ രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചുതുടങ്ങിയത്.
3000 മുതല്‍ 6000 റിയാല്‍ വരെയാണ് ട്രാഫിക്ക് സിഗ്നലുകളിലുള്ള ചുവന്ന വെളിച്ചം മറികടക്കുന്നവർക്കുള്ള പിഴ. പുതിയ നിയമ പ്രകാരം വാഹനാപകടത്തില്‍പ്പെട്ടവരെ സഹായിക്കുവാന്‍ സാധിക്കുന്ന അപകടത്തെ കുറിച്ച് ബന്ധപ്പെട്ട ട്രാഫിക് വിഭാഗത്തെയും മറ്റും അറിയിക്കാതെ വാഹനവുമായി കടന്ന് കളയുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയും മുന്നുമാസം തടവ് ശിക്ഷയുമാണ് ലഭിക്കുക. വാഹനം കൊണ്ട് റോഡില്‍ അഭ്യാസം നടത്തുന്നവരെ കുറിച്ച് നിരവധി പരാതി ലഭിക്കാറുണ്ട്. അത്തരം കുറ്റകൃതൃം നടത്തുന്നവര്‍ക്ക് ആദ്യതവണ 20,000 റിയാലും രണ്ടാം തവണ 40,000 റിയാല്‍ മുതല്‍ 60,000 റിയാല്‍ വരെയും പിഴ ഒടുക്കേണ്ടിവരും. അതോടൊപ്പം അത്തരം അഭ്യാസപ്രകടനം നടത്തുന്ന വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
അതുപോലെ റെയില്‍പാളയത്തില്‍ വാഹനം നിര്‍ത്തല്‍, കൂടുതല്‍ പേരെ വാഹനത്തില്‍ കയറ്റല്‍, ഉദ്യോഗസ്ഥര്‍ ആവശൃപ്പെടുമ്പോള്‍ രേഖകള്‍ കാണിക്കാതിരിക്കല്‍, ഹെല്‍മെറ്റില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പണയം വെക്കല്‍ എന്നിവയ്ക്ക് കുറഞ്ഞത് 2000 റിയാല്‍ പിഴ ഒടുക്കണം. പുതിയ പിഴ രേഖപ്പെടുത്തികൊണ്ടുള്ള എസ്എംഎസ് മെസ്സേജുകള്‍ നിയമ ലംഘകര്‍ക്ക് ട്രാഫിക്ക് വിഭാഗം അയച്ചുതുടങ്ങിയിട്ടുണ്ട്.
Post Your Comments