നവംബര്‍ 8-ന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന് പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായുള്ള തന്റെ ആദ്യ 100-ദിനങ്ങള്‍ അമേരിക്കയില്‍ വന്‍മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അവകാശപ്പെട്ടു.
നോര്‍ത്ത് കരോളിനയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ്, പ്രസിഡന്റായുള്ള തന്റെ ആദ്യദിനം വളരെ തിരക്കു പിടിച്ചതായിരിക്കും എന്നും, ആദ്യദിനം മുതല്‍ തന്നെ രാജ്യത്ത് മാറ്റങ്ങള്‍ തുടങ്ങുമെന്നും അടക്കമുള്ള കാര്യങ്ങള്‍ ട്രംപ് പ്രഖ്യാപിച്ചത്.
70-കാരനായ ട്രംപ് മാന്‍ഹട്ടണിലെ ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനും ശതകോടീശ്വരനുമാണ്. രാജ്യത്തെ രാഷ്ട്രീയരംഗം വഞ്ചനയുടേയും കുതികാല്വെട്ടിന്റേയുമാണെന്ന് പറയുന്ന ട്രംപ് താന്‍ പ്രസിഡന്റായാല്‍ അമേരിക്കയെ വീണ്ടും മഹത്തായ രാഷ്ട്രം ആക്കുമെന്നും ആണയിടുന്നു. സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയും രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നയങ്ങള്‍ നടപ്പാക്കിയും ആകും താന്‍ ഈ നേട്ടം കൈവരിക്കുക എന്നും ട്രംപ് വിശദീകരിച്ചു.
Post Your Comments