NewsIndia

ഡല്‍ഹി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം : വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ അന്തരീക്ഷത്തിന്റെ ഗുണമേന്മ ശനിയാഴ്ച വളരെ താഴ്ന്ന നിലയിലാണ് എത്തിയത്. കാറ്റ് വളരെക്കുറവായിരുന്നുവെന്നതും ചിലസമയത്ത് കാറ്റ് അടിച്ചില്ലെന്നതുമാണ് മലിനീകരണം വര്‍ധിക്കാന്‍ കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും വീടിനു പുറത്തിറങ്ങുന്നതു കഴിയുന്നതും ഒഴിവാക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ അഭ്യര്‍ഥിച്ചു.

അതേസമയം, അന്തരീക്ഷ മലിനീകരണത്തില്‍ പഞ്ചാബിനെയും ഹരിയാനയെയും കുറ്റപ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന കുറ്റി പഞ്ചാബും ഹരിയാനയും കത്തിക്കുന്നതാണു മലിനീകരണത്തിനു കാരണമാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ മാസം 26ന് ഈ സംസ്ഥാനങ്ങളില്‍ തീ കത്തിക്കുന്നതായുള്ള നാസയുടെ ചിത്രവും ഡല്‍ഹി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.

അതേസമയം, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചു പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ഡല്‍ഹി നിവാസികളോടു സംസ്ഥാന പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചു. കുത്തബ് റോഅ, മോട്ടി നഗര്‍, രജൗറി ഗാര്‍ഡന്‍, പട്ടേല്‍ നഗര്‍ എന്നിവിടങ്ങളില്‍നിന്ന് അനധികൃതമായി കൈവശം വച്ചിരുന്ന പടക്കങ്ങള്‍ സര്‍ക്കാര്‍ കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button