ഭക്ഷണത്തിന് രുചി പകരാൻ ഉപയോഗിക്കുന്ന കറിവേപ്പില പൊതുവെ ആരും കഴിക്കാറില്ല. നിരവധി അസുഖങ്ങളെ ചെറുക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്ക് ഉണ്ടെന്ന് അറിയാവുന്നവർ ചുരുക്കമാണ്.
വിറ്റാമിൻ ‘എ’ യാൽ സമ്പുഷ്ടമായ കറിവേപ്പില കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് . കറിവേപ്പിലയും മഞ്ഞളും അരച്ചുപുരട്ടുന്നത് പുഴുക്കടി അകറ്റാൻ ഉത്തമമാണ്. കൂടാതെ കൃമിശല്യത്തിനും ദഹനത്തിനും മൂലക്കുരുവിനും വയറുകടിക്കും കറിവേപ്പില നല്ലതാണ്.
കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കറിവേപ്പില ചേർത്ത് മോര് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. പ്രമേഹവും അമിതഭാരവും കുറയ്ക്കാനും കറിവേപ്പില ഉത്തമമാണ്.
Post Your Comments