NewsSports

ഇറാനിലെ നിയമത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി

ബംഗളൂരു: ഡിസംബറില്‍ ഇറാനിലെ തെഹ്റാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യന്‍താരം ഹീന സിദ്ധു പിന്മാറി. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന വനിതാതാരങ്ങള്‍ ഹിജാബ് ധരിക്കണമെന്ന ഇറാനിലെ നിയമത്തെ പ്രതിഷേധിച്ചാണ് മുന്‍ ലോക ഒന്നാംനമ്പര്‍ താരവും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവുമായ ലുധിയാനക്കാരി ഹീന സിദ്ധു പിന്മാറിയത്.

മൂന്നുമുതല്‍ ഒമ്പതുവരെയാണ് ടൂർണമെന്റ്. വനിതാതാരങ്ങള്‍ മത്സരങ്ങളിലും പൊതുസ്ഥലങ്ങളിലും ഇറാന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി വസ്ത്രം ധരിക്കണമെന്ന് ടൂര്‍ണമെന്‍റിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പറയുന്നുണ്ട്. വിദേശികളെയും സഞ്ചാരികളെയും നിര്‍ബന്ധപൂര്‍വം ഹിജാബ് ധരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ളെന്നും അതിനാല്‍ ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറുകയാണെന്നും ഹീന അറിയിച്ചു. 2013ലും ഇതേ കാരണം ചൂണ്ടിക്കാട്ടി ഇവര്‍ ഇറാനില്‍ നടന്ന മത്സരത്തില്‍നിന്ന് വിട്ടുനിന്നിരുന്നു.

ഹീന കഴിഞ്ഞവര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ സ്വര്‍ണം നേടിയിരുന്നു. ഹീന കൂടി ഉള്‍പ്പെട്ട ടീം 17 മെഡലുകള്‍ നേടി ഓവറോള്‍ കീരിടം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ സംഘത്തിലെ മറ്റു താരങ്ങള്‍ക്ക് ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ല. ഇറാന്‍െറ പാരമ്പര്യം എല്ലായ്പോഴും ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങള്‍ക്ക് സ്വീകാര്യമായിരുന്നെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് രനീന്ദര്‍ സിങ് പറഞ്ഞു. ഇറാനിയന്‍ ഷൂട്ടിങ് ഫെഡറേഷനുമായി നല്ല ബന്ധമാണുള്ളത്. അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button