ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ജനങ്ങളുമായുള്ള സമ്പർക്കപരിപാടിക്കിടെ നിവേദനം നൽകാൻ തിരക്ക് കൂടിയതിനെതുടർന്നുണ്ടായ ഉന്തിലും തള്ളിലും ആറ് പേർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതീക്ഷിച്ചതിലും അധികം പേർ പരിപാടിക്കെത്തിയത് മൂലമാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിയാതിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സായ്ഫായ് ഗ്രാമത്തിലെ പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിലായിരുന്നു ജനതാദർബാർ നടന്നത്. നിവേദനം സമർപ്പിക്കാനെത്തിയ ബല്‍വീര്‍ സിങ് എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments