ചിക്കാഗോ:ചിക്കാഗോയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് തീപിടിച്ചു.ചിക്കാഗോയിലെ ഒഹെയ്റോ വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ബോയിംഗ് 767 വിമാനത്തിന് തീപിടിക്കുകയായിരിന്നു.161 യാത്രക്കാരും 9 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
തീപ്പിടുത്തത്തില്‍ 20 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെന്ന് ചിക്കാഗോ ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജുവാന്‍ ഹെര്‍ണാണ്ടസ് അറിയിച്ചു.തീപ്പിടുത്തമുണ്ടായപ്പോള്‍ യാത്രക്കാര്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നും യാത്രക്കാര്‍ക്കു നേരിട്ട അസൗകര്യത്തില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജുവാന്‍ അറിയിച്ചിട്ടുണ്ട്.എന്നാൽ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ടയറിലുണ്ടായ തീപ്പിടുത്തമാവും വിമാനത്തിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
Shortly after evacuating, a passenger shot this video of smoke rising from a plane at Chicago’s O’Hare Int’l Airport https://t.co/Lg51nF0oaV pic.twitter.com/fWG8rbUndv
— CNN International (@cnni) October 28, 2016
Post Your Comments