ജിദ്ദ : സൗദിയില്‍ നവംബര്‍ 1 മുതല്‍ നിയമ വിരുദ്ധ തൊഴിലാളികളേയും താമസക്കാരേയും പിടികൂടാന്‍ റെയ്ഡുകള്‍ വ്യാപമായി നടത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സൗദിയില്‍ ആയിരക്കണക്കിന് മലയാളികള്‍ വിസ കാലാവധി കഴിഞ്ഞതും, ഇഖാമ കാലാവധി കഴിഞ്ഞവരുമായവര്‍ ഒളിവില്‍ കഴിയുന്നുണ്ട്. പലരും ചെറിയ ജോലികള്‍ ചെയ്ത് വരുമാനം ഉണ്ടാക്കി കഴിഞ്ഞു പോവുകയാണ്. തൊഴില്‍ വിസ പ്രതീക്ഷിച്ച് വിസിറ്റിങ്ങ് വിസയില്‍ കുടുങ്ങിയവരും, ഹജ്ജ് വിസകളില്‍ വന്ന മടങ്ങി പോകാതെ കഴിയുന്നവരും ഉണ്ട്.
നിയമലംഘനങ്ങള്‍ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഇതിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് അല്‍വാഫി പറഞ്ഞു. തൊഴില്‍ താമസ നിയമലംഘകര്‍ക്ക് സഹായം നല്‍കരുതെന്ന് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്. നിയമലംഘനം കണ്ടാല്‍ ശിക്ഷനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.
എല്ലാ ജില്ലകളിലേക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്കി. വിദേശീയര്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ഫ്‌ളാറ്റുകളില്‍ നേരിട്ട് പോലീസും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും എത്തും. രേഖകള്‍ എല്ലാം ഹാജരാക്കാന്‍ ആയില്ലെങ്കില്‍ കേസും അറസ്റ്റും ഉണ്ടാകും. നിയമ വിരുദ്ധ താമസവും തൊഴിലാളിയുമാണെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടിവരും. കോടതി വിധി കഴിഞ്ഞ ശേഷം ഇവരെ നാട്ടിലേക്ക് കയറ്റി അയക്കും. നാട്ടിലേക്ക് പോകുവാന്‍ ചിലവുകള്‍ വഹിക്കാന്‍ ആകുന്നില്ലെങ്കില്‍ കൂടുതല്‍ കാലം കസ്റ്റഡിയില്‍ കഴിയേണ്ടിയും വരും.
Post Your Comments