ന്യൂഡല്‍ഹി : പാകിസ്ഥാനുള്ള മറുപടി സൈന്യം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് രാജ്‌നാഥ് സിങ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആര്‍ക്കു മുന്നിലും ഇന്ത്യ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക് സേനയുടെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തിന് ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടിയാണു നല്‍കുന്നത്. മുന്‍ നിരയിലുള്ള പാക് റേഞ്ചേഴ്‌സ് സൈനികരാണ് ഏറെയും കൊല്ലപ്പെടുന്നത്.
ദീപാവലി ആഘോഷിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയുന്നുണ്ടെങ്കില്‍ അതിന്റെ കാരണം സൈനികരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉധംപൂര്‍ കേന്ദ്രമായുള്ള സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡാണ് സൈനികന്റെ മൃതദേഹത്തോടു പോലും നിഷ്ഠൂരമായി പെരുമാറിയവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യവും വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുകയാണ്. പാകിസ്ഥാന്‍ അതിര്‍ത്തിരക്ഷാ സേനാ വിഭാഗമായ പാക് റേഞ്ചേഴ്‌സ് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചു.
Post Your Comments