ന്യൂഡൽഹി:കഠിനമായ സാഹചര്യങ്ങളിലും കര്‍മ്മധീരത കൈവിടാതെ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് ഇനി പ്രത്യേക ബഹുമതി.9000 അടി ഉയരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന അതിര്‍ത്തിപ്രദേശങ്ങളിലെ സുരക്ഷാ സേനാംഗങ്ങള്‍ക്കാണ് പ്രത്യേക കീര്‍ത്തിമുദ്ര (ഹൈ ആള്‍ട്ടിട്യൂഡ് മെഡല്‍) ബഹുമതി സമ്മാനിക്കുക.ഇതോടൊപ്പം രാജ്യസേവനത്തിനിടയ്ക്ക് ജീവന്‍ പൊലിഞ്ഞ സൈനികരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഭീകരരുമായുള്ള പോരാട്ടത്തില്‍ വീരചരമം പ്രാപിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം 10 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷമാക്കുകയും അതിര്‍ത്തിയില്‍ സേവനത്തിനിടെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 15 ലക്ഷം എന്നുള്ളത് 35 ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയുടെ 55-ാം പതാകദിനത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Post Your Comments