NewsIndia

അടിമ വേലയും കൊടിയ പീഡനവും പട്ടിണിയും കമ്പനിയിൽ നിന്ന് ബാലന്മാരെ മോചിപ്പിച്ച് പോലീസ്

 

ചെന്നൈ: കര്‍ണ്ണാടകയില്‍ അടിമപ്പണി ചെയ്യിപ്പിച്ചിരുന്ന 10 ആണ്‍കുട്ടികളെ പൊലീസ് രക്ഷിച്ചു. രാവിലെ ഒൻപതു മുതല്‍ രാത്രി ഒൻപതുവരെ നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിപ്പിച്ചിരുന്നുവെന്നും താമസിക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന തൊഴിലിടം തന്നെയാണ് നല്‍കിയിരുന്നതുമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.


ഫാക്ടറിക്കുള്ളില്‍ നിന്ന് അപ്രതീക്ഷിതമായി കിട്ടിയ ടെലിഫോണ്‍ കാര്‍ഡാണ് രക്ഷപ്പെടാനുള്ള വഴി തുറന്നതെന്ന് അവർ പറയുന്നു.കുട്ടികളിലൊരാള്‍ ചൈല്‍ഡ് ലൈനിലേക്ക് വിളിച്ചതാണ് നിര്‍ണായക വഴിത്തിരിവായത്. മുൻപ് ബീഹാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്ന ആറ് ആണ്‍കുട്ടികളെ ഒക്ടോബറില്‍ ആദ്യവാരം രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫാക്ടറി ഉടമയ്ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button