വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യ വലിയ രാജ്യമായിട്ടും അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നു. എന്നാൽ എന്തുകൊണ് അമേരിക്കയ്ക്ക് ഇത് സാധിക്കുന്നില്ല എന്നായിരുന്നു ട്രംപിന്റെ ചോദ്യം.
ന്യൂ ഹാംപ്‌ഷെയറിലെ മാഞ്ചസ്റ്ററില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയുടെ കണക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനത്തിന് മുകളില്‍ കടക്കാത്തത് ബരാക്ക് ഒബാമയുടെ കാലത്ത് മാത്രമാണെന്നും ട്രംപ് ആരോപിച്ചു.
സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടാത്തത് വലിയ രാജ്യമായതിനാലാണെന്നാണ് വൈറ്റ് ഹൌസ് പറയുന്നത്. പക്ഷെ അമേരിക്കയെക്കാള്‍ വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയുടെ വളര്‍ച്ച 8 ശതമാനമാണ്. അതുപോലെ ചൈനയുടെ വളര്‍ച്ച ആറിനും ഏഴിനും ഇടയിലാണ്. എന്നാല്‍ എന്തുകൊണ്ട് അമേരിക്കയ്ക്ക് ഇത് സാധ്യമാകുന്നില്ലെന്ന് ട്രംപ് ചോദിച്ചു.
Post Your Comments