IndiaNews

സൈനികര്‍ക്ക് ദീപാവലി സന്ദേശം: പ്രധാനമന്ത്രിയുടെ ആശയം വന്‍വിജയം

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നമ്മുടെ സൈനികര്‍ക്ക് സന്ദേശങ്ങള്‍ അയക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിത്തോട് അഭൂതപൂര്‍വ്വമായ ആവേശത്തോടെയാണ് ജനങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. വന്‍വിജയമായി മാറിയ പ്രധാനമന്ത്രിയുടെ ഈ അഭ്യര്‍ത്ഥനപ്രകാരം ഇതുവരെ പത്ത് ലക്ഷത്തിലധികം സന്ദേശങ്ങള്‍ “#Sandesh2Soldiers” എന്ന ഹാഷ്ടാഗില്‍ വന്നു കഴിഞ്ഞു. സാധാരണക്കാരായ ജനങ്ങളോടൊപ്പം താരരാജാക്കന്മാരായ വിരാട് കൊഹ്ലി, ആമിര്‍ ഖാന്‍ ബിസിനസ്രംഗത്തെ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര തുടങ്ങിയവരൊക്കെ നമ്മുടെ സൈനികര്‍ക്ക് ദീപാവലിയുടെ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ഒപ്പം കൂടിയിട്ടുണ്ട്.

ഇന്ത്യയിലെ പല ഭാഷകളിലായാണ് 10-ലക്ഷത്തിലധികം സന്ദേശങ്ങള്‍ എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഈ ആശയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൈനികര്‍ക്ക് സന്ദേശങ്ങളയച്ച മറ്റ് പ്രമുഖരാണ് നടന്മാര അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, ഗായകന്‍ കൈലാഷ് ഖേര്‍, ക്രിക്കറ്റ്താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്ങ്, യുവരാജ് സിങ്ങ്, ഗുസ്തിതാരം സാക്ഷി മാലിക് തുടങ്ങിയവര്‍. പലരും വീഡിയോ സന്ദേശങ്ങളാണ് അയച്ചിരിക്കുന്നത്.

ദൂരദര്‍ശനിലും ആകാശവാണിയിലും സൈനികര്‍ക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നെത്തുന്ന സന്ദേശങ്ങള്‍ കൈമാറാന്‍ പരിപാടികള്‍ നടക്കുന്നുണ്ട്. മറ്റു ടെലിവിഷന്‍ ചാനലുകളും ഈ ആശയത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button