ന്യൂഡൽഹി : കേന്ദ്രപദ്ധതികളെ കെജരിവാൾ സർക്കാർ അവഗണിക്കുന്നത് വിവാദമാകുന്നു . കേന്ദ്രസർക്കാരിന്റെ സ്വച്ഛഭാരത് , നഗരവികസനത്തിനുള്ള അമൃത് , എല്ലാവർക്കും വീട് പദ്ധതികളൊന്നും ഡൽഹി സർക്കാർ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയില്ലെന്നാണ് റിപ്പോർട്ട്.2019 നകം ഒന്നേകാൽ ലക്ഷം വീട്ടിൽ ശുചിമുറികൾ നിർമ്മിക്കേണ്ടതിന്റെ സ്ഥാനത്താണിത്. ഇരുപതിനായിരത്തോളം പൊതുശുചിമുറികൾ നിർമ്മിക്കേണ്ട സ്ഥാനത്ത് വെറും 7,088 എണ്ണം മാത്രമാണ് പൂർത്തിയായത്. ഇതെല്ലാം കെജ്‌രിവാൾ സർക്കാർ കൊടുത്ത കണക്കു പ്രകാരമാണ് അനുവദിച്ചതും.
ഇന്ത്യയിലെ 500 നഗരങ്ങളുടെ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച അമൃത് പദ്ധതിക്കും കെജരിവാൾ സർക്കാർ മുൻകൈ എടുത്തിട്ടില്ല. നാലു പ്രാവശ്യം കേന്ദ്രസർക്കാർ ഓർമ്മപ്പെടുത്തിയതിനെ തുടർന്ന് ഈ മാസമാണ് ഏറ്റവും അവസാനമായി രൂപരേഖ സമർപ്പിച്ചത്.25,000 കോടിയുടെ ജലവിതരണ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയെങ്കിലും അതും തുടങ്ങിയിട്ടില്ല.
ധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള എല്ലാവർക്കും വീട് പദ്ധതിയിൽ ഇതുവരെ ആസൂത്രണ രേഖ തയ്യാറാക്കി കൊടുത്തിട്ടില്ല.കേന്ദ്രപദ്ധതികൾ ജനങ്ങൾക്കുപകാര പ്രദമാക്കി മാറ്റാൻ ബിജെപി ഇതര സംസ്ഥാനങ്ങൾ പോലും മത്സരിക്കുമ്പോൾ രാഷ്ട്രീയ വ്യത്യാസത്തിന്റെ പേരിൽ പുറം തിരിഞ്ഞു നൽക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നിട്ടുള്ളത്.
Post Your Comments