അബുദാബി: ഇത്തിഹാദ് എയര്‍വേസ് അബുദാബിയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. അടുത്ത വര്‍ഷം ആദ്യം മുതൽ 28 പുതിയ സര്‍വീസുകളാണ് ആരംഭിക്കുക. ഇന്ത്യന്‍ യാത്രക്കാരുടെ എണ്ണം വര്ധിച്ചത്തിന്റെ സാഹചര്യത്തിലാണ് കേരളമടക്കം ഇന്ത്യയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ കൂട്ടുന്നതെന്നും ഇരുരാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് ഇരുകമ്പനികളും യോജിച്ച് തീരുമാനിച്ചിട്ടുള്ളതെന്നും. ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പ് പ്രസിഡന്റും സി.ഇ.ഒ.യുമായ ജെയിംസ് ഹോഗന് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ-വ്യവസായ ബന്ധത്തിലുണ്ടായ മാറ്റങ്ങളാണ് വിമാനസര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കാരണമായത്. ആഴ്ചയിൽ ഇന്ത്യയിലെ 11 നഗരങ്ങളിലേക്ക് ഇത്തിഹാദ് എയര്‍വേസിന്റെ 175 സര്‍വീസുകളാണുള്ളത്. ജെറ്റ് എയര്‍വേസുമായി ചേര്‍ന്ന് ഇത്തിഹാദ് മൊത്തം 252 സര്‍വീസുകള്‍ ഇന്ത്യയിലെ 15 വിമാനത്താവളങ്ങളിലേക്ക് ഓരോ ആഴ്ചയും നടത്തുന്നുണ്ട്. പുതിയ സര്വീസുകള്കൂടിയാവുമ്പോള് ഇന്ത്യയിലെ 18 കേന്ദ്രങ്ങളിലേക്ക് ആഴ്ചയില്‍ 280 സർവീസ് ആയിരിക്കും ഉണ്ടാവുക. കേരളത്തിലേക്കുള്ള സര്‍വീസുകൾക്ക് അടുത്ത വര്‍ഷം മുതൽ വര്‍ധനയുണ്ടാവും . 2017 മാര്‍ച്ച് മുതല്‍ അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസ് ദിവസേന നാലെണ്ണമാക്കും. ഇന്ത്യ-അബുദാബി ജെറ്റ് എയര്‍വേസ് സര്‍വീസുകളിലും കാര്യമായ മാറ്റങ്ങളാണ് അടുത്തവര്‍ഷം നടപ്പാക്കുന്നത്.
തിരുച്ചിറപ്പള്ളിയിലേക്ക് ദിവസേന സര്‍വീസ് ഫിബ്രവരി ഒന്നിന് ആരംഭിക്കും. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ പ്രവര്‍ത്തനസജ്ജമാവുന്നതോടെ അബുദാബിയിലേക്കും ജെറ്റ് എയര്‍വേസ് സേവനമാരംഭിക്കും. പഞ്ചാബില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രയോജന പെടും വിധം ചണ്ഡീഗഢില്‍നിന്ന് അബുദാബിയിലേക്ക് ദിവസേന സര്‍വീസുകള്‍ ആരംഭിക്കാൻ പദ്ധതിയുള്ളതായും ജെറ്റ് എയര്‍വേസ് അറിയിച്ചു. 2017 പകുതിയോടെയാണ് ഈ സേവനങ്ങള്‍ ആരംഭിക്കുക. ജനവരി 15 മുതല്‍ ഡല്‍ഹി-അബുദാബി സര്‍വീസുകള്‍ ദിവസം രണ്ടെണ്ണമാക്കും. 2015-ല്‍ 33 ലക്ഷം യാത്രക്കാരാണ് ജെറ്റ്, ഇത്തിഹാദ് എയര്‍വേയ്സ് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്തത് മുൻ വർഷത്തേക്കാൾ 63 ശതമാനം വര്‍ധനവിന് വഴി ഒരുക്കി. കഴിഞ്ഞ 12 മാസത്തിനിടയില്‍ 7,17,966 യാത്രക്കാര്‍ ഇത്തിഹാദിലും 3,96,288 യാത്രക്കാര്‍ ജെറ്റ് എയര്‍വേസ് ഇന്ത്യയിലേക്കും തിരിച്ചും യാത്രചെയ്തിട്ടുണ്ട്.
Post Your Comments